Kerala

കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി

കോട്ടയം തെങ്ങണയിൽ വൻ ലഹരിമരുന്ന് വേട്ട. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് 52 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവ എക്സൈസ് പിടികൂടി.

പശ്ചിമ ബംഗാൾ മാൾഡ സ്വദേശി മുബാറക് അലിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 35,000 രൂപയും കണ്ടെടുത്തു. ബംഗാളിൽ നിന്ന് എത്തിച്ച ലഹരി വസ്തുക്കൾ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ രീതി.

ഒരു പൊതിക്ക് 500 രൂപ നിരക്കിൽ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന.

 

The post കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് വൻ ലഹരി വസ്തുക്കൾ പിടികൂടി appeared first on Metro Journal Online.

See also  ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിലുണ്ടാകും; ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും: കെഎം ഷാജി

Related Articles

Back to top button