Kerala

മദ്യപാനത്തിനിടെ തർക്കം; മലപ്പുറത്ത് തമിഴ്‌നാട് സ്വദേശി ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു

മദ്യപാനത്തിനിടെയുണ്ടായ തർക്കം കയ്യാങ്കളിയിലെത്തിയതിനെ തുടർന്ന് തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ടു. മലപ്പുറം മോങ്ങം ഹിൽടോപ്പിലെ ലോഡ്ജ് മുറിയിലാണ് സംഭവം. മൈലാടുംപുറം സ്വദേശി ബൽറാമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മയിലാടുംതുറ സ്വദേശി വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തു

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുകയായിരുന്നു ബൽറാം. ഇതിനിടെ വാക്കുതർക്കവും അടിപിടിയും ആകുകയായിരുന്നു. വാസു പിടിച്ച് തള്ളിയ ബൽറാം മുറിയിലെ ഭിത്തിയിൽ തലയിടിച്ച് വീണു. ഗുരുതരമായി പരുക്കേറ്റ വാസു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

ഇതോടെ മറ്റുള്ളവർ പോലീസിനെ വിവരം അറിയിച്ചു. ഇതിനിടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വാസുവിനെ മോങ്ങത്ത് വെച്ച് പിടികൂടി. ബൽറാമും വാസുവും 20 വർഷമായി മോങ്ങത്ത് കൽപ്പണിക്കാരാണ്.

The post മദ്യപാനത്തിനിടെ തർക്കം; മലപ്പുറത്ത് തമിഴ്‌നാട് സ്വദേശി ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടു appeared first on Metro Journal Online.

See also  ഇപിയുടെ ചാട്ടം ബിജെപിയിലേക്ക് ആകാനാണ് സാധ്യതയെന്ന് കെ സുധാകരൻ

Related Articles

Back to top button