Kerala

സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും അതൃപ്തി; അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്ന് സതീശൻ

രണ്ടാം പിണറായി സർക്കാരിനെ കുറിച്ച് സിപിഎം നേതാക്കളിലും പ്രവർത്തകരിലും അതൃപ്തിയുണ്ടെന്ന് വിഡി സതീശൻ. അതിന്റെ തെളിവാണ് ഇപി ജയരാജന്റെ പുസ്തകം. വലിയൊരു വിഭാഗം സഖാക്കൾ സർക്കാരിന് എതിരാണ്

ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ട വാർത്തകൾ അദ്ദേഹം നിഷേധിച്ചെങ്കിലും അത് പിന്നീട് സ്ഥിരീകരിക്കും. സിപിഎമ്മിൽ കലാപമാണ്. പുസത്കത്തിന്റെ പ്രകാശനം തടയാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും സതീശൻ ആരോപിച്ചു

സർക്കാരിനോടുള്ള സിപിഎം പ്രവർത്തകരുടെ അഭിപ്രായമാണ് പുസ്തകത്തിലുള്ളത്. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി സരിനെ കുറിച്ചുള്ള ജയരാജന്റെ വാക്കുകൾ സിപിഎമ്മിലെ കലാപമാണെന്നും സതീശൻ പറഞ്ഞു.

The post സർക്കാരിനെ കുറിച്ച് സിപിഎം പ്രവർത്തകർക്കും അതൃപ്തി; അതിന്റെ തെളിവാണ് ഇപിയുടെ പുസ്തകമെന്ന് സതീശൻ appeared first on Metro Journal Online.

See also  സംഘ്പരിവാർ അജണ്ടക്ക് കുട പിടിക്കുന്നു; സിപിഎമ്മിന് ജീർണത ബാധിച്ചെന്ന് സതീശൻ

Related Articles

Back to top button