എഴുതിയത് വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു; അദ്ദേഹം പുറത്തുവിടുമെന്ന് കരുതുന്നില്ലെന്ന് ഇ പി

തന്റെ ആത്മകഥ ആരെയും പ്രസിദ്ധീകരിക്കാൻ ഏൽപ്പിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ. താൻ എഴുതി പൂർത്തിയാക്കിയിട്ടുപോലും ഇല്ലാത്ത പുസ്തകം ഇന്ന് രാവിലെ പ്രകാശനം ചെയ്യുമെന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഡി സി ബുക്സ് ഉടമയെ ഉൾപ്പെടെ ബന്ധപ്പെട്ടെന്നും രവി ഡി സി ഇക്കാര്യങ്ങൾ അന്വേഷിക്കാമെന്ന് പറഞ്ഞെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ആത്മകഥാ വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ദിവസം ഇത്തരം ഒരു വാർത്ത പുറത്തുവന്നത് തനിക്കെതിരായ ആസൂത്രിതമായ ഒരു നീക്കമാണെന്ന് ഇ പി ജയരാജൻ ആരോപിച്ചു. ഇതിന് മുൻപുള്ള തെരഞ്ഞെടുപ്പ് ദിവസവും ഇത്തരമൊരു വിവാദമുണ്ടാക്കാൻ ശ്രമിച്ചു. തന്റെ അനുവാദമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് പറയുന്നത് ഡി സി ബുക്സിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണം. എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്യാനായി വിശ്വസ്തനായ ഒരു മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഇത് പുറത്തുപോകുമെന്ന് കരുതുന്നില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
The post എഴുതിയത് വിശ്വസ്തനായ മാധ്യമപ്രവർത്തകനെ ഏൽപ്പിച്ചു; അദ്ദേഹം പുറത്തുവിടുമെന്ന് കരുതുന്നില്ലെന്ന് ഇ പി appeared first on Metro Journal Online.