Kerala
മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ

മൂവാറ്റുപുഴ തൃക്കളത്തൂർ കാവുംപടിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ മുർഷിദാബാദ് സ്വദേശി റിന ബിബിയാണ്(26) മരിച്ചത്. താമസ സ്ഥലത്തെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.
വാടക വീട്ടിൽ റിനയും ഭർത്താവ് നൂറുൽ ഇസ്ലാമും ഒരു വർഷമായി താമസിച്ച് വരികയാണ്. കെട്ടിട നിർമാണ തൊഴിലാളിയായ നൂറുൽ ജോലിക്ക് പോയി വൈകിട്ട് തിരികെ വരുമ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടത്
മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
The post മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ഭാര്യ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ appeared first on Metro Journal Online.