Kerala

ചേലക്കരയിലും വയനാട്ടിലും പോളിംഗ് കുറഞ്ഞു; നെഞ്ചിടിപ്പ് ഇടതിന്

ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിലും വയനാട്ടിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിങ്. എന്നാല്‍ ഇത്തവണ വയനാട്ടിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ പോളിങ് ബൂത്തിലെത്തിയത് ചേലക്കരയിലായിരുന്നു.

മുണ്ടക്കൈ ദുരിതബാധിതരടക്കം വോട്ട് രേഖപ്പെടുത്തിയ വയനാട് ലോക്സഭ മണ്ഡലത്തില്‍ രാവിലെ മുതല്‍ മന്ദ ഗതിയിലായിരുന്നു പോളിങ്. ഉച്ചയ്ക്ക് ശേഷവും വലിയ തിരക്ക് പോളിങ് ബൂത്തുകളില്‍ അനുഭവപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ അനുസരിച്ച് 64.53 ശതമാനമാണ് ഇത്തവണത്തെ വയനാട്ടില്‍ രേഖപ്പെടുത്തിയ പോളിങ്. അതേസമയം ചേലക്കര നിയോജക മണ്ഡലത്തില്‍ ഇത്തവണ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായിരുന്ന തിരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിങ്.

ചേലക്കരയിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 77.43 ശതമാനമായിരുന്നു ചേലക്കര നിയോജക മണ്ഡലത്തിലെ പോളിങ്. ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇരു മണ്ഡലങ്ങളിലും ഇടത് ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

യു ഡി എഫിന്റെ ആരോപണം ശരിയാണെങ്കില്‍ പോളിംഗ് ശതമാനം കുറഞ്ഞത് ഇടത് കേന്ദ്രങ്ങളെ അസ്വസ്ഥയാക്കും. പോളിംഗ് കുറവ് ഇടത്പക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ഇതിനകം വിലയിരുത്തിയിട്ടുണ്ട്.

The post ചേലക്കരയിലും വയനാട്ടിലും പോളിംഗ് കുറഞ്ഞു; നെഞ്ചിടിപ്പ് ഇടതിന് appeared first on Metro Journal Online.

See also  ചേലക്കരയിൽ വിജയം ആവർത്തിക്കും; പാലക്കാട് സരിന്റെ സ്ഥാനാർഥിത്വം അനുകൂലമായി: എംവി ഗോവിന്ദൻ

Related Articles

Back to top button