National

13കാരി മകളെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ചു; കൂട്ടുനിന്ന ബിജെപി മുൻ വനിതാ നേതാവ് അറസ്റ്റിൽ

ഉത്തരാഖണ്ഡിൽ 13 വയസുകാരി മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന സംഭവത്തിൽ ബിജെപി മുൻ വനിതാ നേതാവ് അറസ്റ്റിൽ. ഹരിദ്വാർ ബിജെപിയുടെ മുൻ ഓഫീസ് ഭാരവാഹിയായിരുന്ന യുവതിയാണ് പിടിയിലായത്. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ കാമുകൻ സുമിത് പട്വാളിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചു

ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുകയായിരുന്നു യുവതി. അടുത്തിടെ 13കാരി മകൾ പിതാവിനൊപ്പം താമസിക്കാൻ ആരംഭിച്ചിരുന്നു. പെൺകുട്ടി തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് അച്ഛനോട് തുറന്നുപറഞ്ഞു. അമ്മയുടെ കാമുകനും കൂട്ടുകാരും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അമ്മ അതിന് കൂട്ടുനിന്നെന്നും കുട്ടി വെളിപ്പെടുത്തി

തുടർന്നാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. എന്നാൽ യുവതി ബിജെപിയുടെ നിലവിലെ ഭാരവാഹി അല്ലെന്ന് ഹരിദ്വാർ ബിജെപി അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ യുവതിയെ ബിജെപിയുടെ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പുറത്താക്കിയിരുന്നതായി ബിജെപി ജില്ലാ പ്രസിഡന്റ് അശുതോഷ് ശർമ പറഞ്ഞു

The post 13കാരി മകളെ കാമുകനും കൂട്ടുകാരും പീഡിപ്പിച്ചു; കൂട്ടുനിന്ന ബിജെപി മുൻ വനിതാ നേതാവ് അറസ്റ്റിൽ appeared first on Metro Journal Online.

See also  കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം: മരണസംഖ്യ 27 ആയി, കൊല്ലപ്പെട്ടവരിൽ വിദേശികളും

Related Articles

Back to top button