ആത്മകഥാ വിവാദം: കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ

പോളിംഗ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല എന്ന് എംവി ഗോവിന്ദൻ. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എൽ ഡി എഫ് വിജയിക്കും. ബിജെപി മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ഇപി ജയരാജനോട് പാർട്ടി വിശദീകരണം ചോദിക്കേണ്ട കാര്യമില്ല. ഇപി തന്നെ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്, ആത്മകഥയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
അതേസമയം പി സരിന്റെ പ്രചാരണത്തിനായി ഇപി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതുയോഗത്തിൽ ഇപി സംസാരിക്കും. ഇപിയുടെ ആത്മകഥയിൽ സരിനെതിരായ പരാമർശമുണ്ടെന്ന വാർത്തകൾക്കിടെയാണ് അദ്ദേഹം സരിന്റെ പ്രചാരണത്തിനായി എത്തുന്നത്.
The post ആത്മകഥാ വിവാദം: കാര്യങ്ങൾ ഇപി പാലക്കാട് യോഗത്തിൽ വിശദീകരിക്കുമെന്ന് എംവി ഗോവിന്ദൻ appeared first on Metro Journal Online.