Kerala

പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയില്ല: അഡ്വ. കെ രത്നകുമാരിയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി തിരഞ്ഞെടുത്തു

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായി സിപിഎമ്മിലെ അഡ്വ. കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്.

രത്നകുമാരിക്ക് 16 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. ഒരുവര്‍ഷം മാത്രമാണ് ഭരണസമിതിക്ക് മുന്നിലള്ളതെന്നും എല്ലാവരുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും നേരത്തെയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കി മുന്നോട്ടുപോകുമെന്നും രത്നകുമാരി പറഞ്ഞു.

തിരഞ്ഞെടുപ്പ് നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. വരണാധികാരി കൂടിയായ കളകടര്‍ അരുണ്‍ കെ വിജയന്റെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് പോലീസ് പറഞ്ഞു.

മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടന്നത്. അതേ സമയം പി പി ദിവ്യ വോട്ടെടുപ്പിന് എത്തിയിരുന്നില്ല.

See also  വയനാട് ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

Related Articles

Back to top button