Business

റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ അനിശ്ചിതകാല സമരം പിൻവലിച്ചു

സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും ഇന്ന് മുതൽ പൂർണ തോതിൽ നടക്കും. റേഷൻ വാങ്ങുന്നവർക്ക് ആശ്വാസമാകുന്ന വാർത്തയാണ് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരിൽ നിന്നും ഉണ്ടായിരിക്കുന്നത്. ദിവസങ്ങളായി നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ പിൻവലിച്ചു. നവംബർ മാസം വരെയുള്ള കുടിശ്ശിക കിട്ടിയതോടെയാണ് തീരുമാനമെന്ന് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ സംഘടന അറിയിച്ചു. ഇതോടെ ഇന്നുമുതൽ സംസ്ഥാനത്ത് റേഷൻ വിതരണവും സംഭരണവും പൂർണ തോതിൽ പുനഃരാരംഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

See also  മാക്ബുക്ക് എയര്‍ എം4 2025ല്‍ വീണ്ടും വിപ്ലവം സൃഷ്ടിക്കാന്‍ എത്തും

Related Articles

Back to top button