Kerala

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡങ്ങൾ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചു. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെവി തോമസ് പ്രധാനമന്ത്രിക്ക് അയച്ച കത്തിനാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്.

വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെവി തോമസ് കത്ത് ്അയച്ചത്. എന്നാൽ ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് വ്യക്തമാക്കുന്നതാണ് കത്ത്.

എസ് ഡി ആർ എഫിൽ 394 കോടി രൂപയുണ്ടെന്ന് അക്കൗണ്ട് ജനറൽ അറിയിച്ചെന്നും നിത്യാനന്ദ റായ് അറിയിച്ചു. ഈ സാമ്പത്തിക വർഷം 388 കോടി രൂപ ദുരന്തനിവാരണത്തിന് അനുവദിച്ചതായും കേന്ദ്രം അറിയിച്ചു.

See also  സംസ്ഥാന സർക്കാർ കുറുവാ സംഘത്തെ പോലെ; ജനങ്ങളെ കൊള്ളയടിക്കുന്നുവെന്ന് കെസി വേണുഗോപാൽ

Related Articles

Back to top button