Kerala

നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് കുടുംബം

എഡിഎം കെ നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മലയാലപ്പുഴയിൽ മൊഴി രേഖപ്പെടുത്തി മടങ്ങി.

രണ്ടാം തവണയാണ് അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിന്റെ സംസ്‌കരം കഴിഞ്ഞ ഉടൻ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അന്ന് കുടുംബം മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. പ്രത്യേക സംഘത്തിന്റെ മൊഴി എടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. മൊഴിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും യാത്ര അയപ്പ് ചടങ്ങിലും, നിരക്ഷേപ പത്രത്തിലും ഗൂഢാലോചന ഉണ്ടെന്നു കുടുംബം ആവർത്തിച്ചു.

ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊഴിയാണ് രഘുപ്പെടുത്തിയത്. ടി വി പ്രശൻതന്റെ അഴിമതി ആരോപണത്തിലും കുടുംബം സംശയം പ്രകടിപ്പിച്ചു. നവീൻ ബാബുവിന്റെ കാൾ ലിസ്റ്റുമായാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ എത്തിയത്.

See also  രവി ഡിസിയുടെ മൊഴിയെടുത്തതിന് പിന്നാലെ പബ്ലിക്കേഷന്‍ മേധാവിയെ പുറത്താക്കി

Related Articles

Back to top button