Kerala

ആത്മകഥ വിവാദം: ഇപി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും

ആത്മകഥ വിവാദത്തിൽ ഇപി ജയരാജൻ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിശദീകരണം നൽകിയേക്കും. ഇടത് മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് മാറിയ ശേഷം ഇതാദ്യമായാണ് ഇപി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്നത്. അതേസമയം വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ സംസാരിക്കാൻ തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ് ഇപി

ആത്മകഥയിലെന്ന തരത്തിൽ പുറത്തുവന്ന ഉള്ളടക്കം ഇപി നേരത്തെ തള്ളിയിരുന്നു. പുറത്തുവന്ന പുസ്തകം തന്റേതല്ലെന്ന നിലപാടാണ് ഇപി സ്വീകരിച്ചതെങ്കിലും പാർട്ടി നേതൃത്വം ഇപ്പോഴും ഇത് മുഖവിലക്ക് എടുത്തിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം വിവാദം കത്തിപ്പടരാനിടയായ സാഹചര്യവും പാർട്ടി പരിശോധിക്കും

അതേസമയം ഇപിക്കെതിരെ നടപടിയെടുക്കാനോ ഇപിയെ തള്ളിപ്പറയുന്ന നിലപാട് സ്വീകരിക്കാനോ സിപിഎം നേതൃത്വം തയ്യാറാകില്ല. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി സരിനെതിരെയും പുസ്തകത്തിൽ പരാമർശമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെ ഇന്നലെ പാലക്കാട് സരിന്റെ പ്രചാരണ പരിപാടിയിൽ ഇപി പങ്കെടുക്കുകയും ചെയ്തിരുന്നു.

See also  റോഡിലേക്ക് പന മറിച്ചിട്ട്, ആസ്വദിച്ച് തിന്ന് കബാലി; മലക്കപ്പാറയിൽ വാഹനങ്ങൾ കുടുങ്ങിയത് മണിക്കൂറുകളോളം

Related Articles

Back to top button