Kerala

വയനാട് ദുരന്തം: സാമ്പത്തിക സഹായമടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉടനെന്ന് കേന്ദ്രം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം അടക്കമുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി

സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിന് തുകയുണ്ടല്ലോ എന്ന നിലപാട് കേന്ദ്രം ഇന്നും ആവർത്തിച്ചു. സഹായ പദ്ധതിയുടെ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് അയച്ച കത്ത് സംസ്ഥാന സർക്കാർ കോടതിയിൽ ഹാജരാക്കി. പ്രത്യേക സാമ്പത്തിക സഹായമില്ല എന്ന് തന്നെയാണ് കത്ത് വായിച്ചാൽ മനസിലാകുക എന്നും സർക്കാർ പറഞ്ഞു

എന്നാൽ പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചു.

See also  കെ സുധാകരന്റെ നേതൃത്വത്തിൽ മികച്ച വിജയം നേടി; നേതൃമാറ്റം ആവശ്യമില്ലെന്ന് ശശി തരൂർ

Related Articles

Back to top button