Kerala

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 80 രൂപ കുറഞ്ഞ് 55,480 രൂപയിലെത്തി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. 6935 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 18 കാരറ്റ് സ്വർണത്തിനും വില വ്യത്യാസമുണ്ട്.ഗ്രാമിന് 5 രൂപ കുറഞ്ഞ് 5720 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയിൽ വ്യത്യാസമില്ല. ഗ്രാമിന് 97 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ശേഷം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വർണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

 

See also  ശ്രീവിദ്യ സഹായം തേടിയ പ്രബലന്‍; അതോടെ ഭര്‍ത്താവ് കീഴടങ്ങി; ആരോടും നടി ഇത് പറഞ്ഞില്ല; സംവിധായകന്‍ ആലപ്പി അഷ്‌റഫ്

Related Articles

Back to top button