Kerala

സന്ദീപ് വാര്യർക്ക് കോൺഗ്രസിൽ വലിയ കസേരകൾ കിട്ടട്ടെ; പരിഹാസവുമായി കെ സുരേന്ദ്രൻ

ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരെ പരിഹസിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സന്ദീപിന് വലിയ കസേരകൾ കിട്ടട്ടെയെന്ന് സുരേന്ദ്രൻ പറഞ്ഞു. സന്ദീപ് വാര്യർ ബലിദാനികളെ വഞ്ചിച്ചു. സന്ദീപ് കോൺഗ്രസിൽ ചേർന്നത് ബിജെപിയിൽ ഒരു ചലനവും ഉണ്ടാക്കില്ല. സന്ദീപിനെതിരെ ബിജെപി നേരത്തെ നടപടിയെടുത്തതാണ്

അത് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതു കൊണ്ടായിരുന്നില്ല. അതിന്റെ കാരണം അന്ന് പുറത്തു പറയാതിരുന്നത് രാഷ്ട്രീയ പാർട്ടി പാലിക്കേണ്ട മര്യാദയുടെ പേരിൽ മാത്രമാണ്. അതുകൊണ്ട് സുധാകരനും സതീശനും എല്ലാ ആശംസയും നേരുന്നു. സന്ദീപ് വാര്യർ കോൺഗ്രസിൽ നീണാൾ വാഴട്ടെ. സന്ദീപ് വാര്യരെ മുറുകെ പിടിക്കാൻ വിഡി സതീശനോടും കെ സുധാകരനോടും വീണ്ടും അഭ്യർഥിക്കുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു

കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം എത്ര മാത്രമുണ്ടെന്നതിന്റെ തെളിവാണ് സന്ദീപിനെ സ്വീകരിച്ചത്. ഈ പോക്ക് കേരളത്തിലോ ബിജെപിക്ക് അകത്തോ ഒരു ചലനവും ഉണ്ടാക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

See also  ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് എൻഎം വിജയന്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു; കൈ ഞരമ്പ് മുറിച്ചു

Related Articles

Back to top button