Gulf

യുഎഇയിലേക്ക് ഇറാന്റെ മിസൈലാക്രമണം; വ്യോമപാത താത്കാലികമായി അടച്ചു

യുഎഇയിലേക്ക് ഇറാന്റെ മിസൈലാക്രമണം. ആക്രമണത്തിന് പിന്നാലെ യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപ്പാടം ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തി. പാശ്ചാത്യശക്തികളോട് കീഴടങ്ങില്ലെന്ന് ഇറാൻ വീണ്ടും ആവർത്തിച്ചു. ഇറാനൊപ്പം നിൽക്കുമെന്ന് റഷ്യയും പ്രഖ്യാപിച്ചതോടെ മധ്യപൂർവേഷ്യയിൽ യുദ്ധഭീതി തുടരുകയാണ്

യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറാണെന്നും റഷ്യ അറിയിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ ഒരുതരത്തിലും കീഴടങ്ങില്ലെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കിയത്. തങ്ങൾക്കെതിരായ ആക്രമണം നടത്തുന്നതിനായി അയൽ രാജ്യങ്ങളിലുള്ള യുഎസ് താവളങ്ങൾ ഉപയോഗിക്കുന്നത് അനുവദിക്കില്ലെന്നും ഇറാൻ പറഞ്ഞു

ഇറാന്റെ മണ്ണിൽ ഭാവിയിൽ ആക്രമണം ഉണ്ടാകില്ലെന്ന ശക്തമായ ഉറപ്പില്ലാതെ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച പോലും സാധ്യമാകില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്രായേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും ഇറാൻ പറഞ്ഞു
 

See also  ജിസിസി ജനസംഖ്യ 5.76 കോടിയായി ഉയര്‍ന്നു

Related Articles

Back to top button