Kerala

ട്രെയിനിൽ 24കാരിയോട് ലൈംഗികാതിക്രമം; 68 വയസുകാരൻ അറസ്റ്റിൽ

കൊച്ചി: ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ 24 വയസുള്ള പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ 68 വയസുകാരൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശിയായ ബാലകൃഷ്ണൻ ഇ.വി.യാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ തലശേരിയിൽ നിന്ന് എറണാകുളത്തേക്കുള്ള ജനശതാബ്ദിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്നാണ് പരാതി.

ഇരുവരും ഡി 13 കോച്ചിൽ ആയിരുന്നു യാത്ര ചെയ്തിരുന്നത്. പ്രതി മോശമായി സ്പർശിച്ചതായി യുവതി ടിടിആറിനോടാണ് പരാതിപ്പെട്ടത്.

ഷൊർണൂർ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസിനും പരാതി നൽകി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

See also  മിഥുന് ഇന്ന് നാട് വിട ചൊല്ലും; 10 മണി മുതൽ പൊതുദർശനം, വിദേശത്തായിരുന്ന അമ്മ ഉച്ചയോടെ വീട്ടിലെത്തും

Related Articles

Back to top button