Kerala

എംടിയുടെ നഷ്ടം അത്ര എളുപ്പത്തിൽ നികത്താനാകില്ല; അനുസ്മരിച്ച് ടി പത്മനാഭൻ

എംടിയുടെ നഷ്ടം എളുപ്പത്തിൽ നികത്താനാകില്ലെന്ന് കഥാകൃത്ത് ടി പത്മനാഭൻ. എംടിയുമായി 1950 മുതലുള്ള പരിചയമുണ്ട്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങൾ എംടിയുമായി ഉണ്ടായിട്ടുണ്ട്. എനിക്ക് അദ്ദേഹത്തെ കാണാൻ പോകാനായിട്ടില്ല. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളതിനാലാണ് കാണാൻ പോകാതിരുന്നത്.

രണ്ട് കൊല്ലം മുമ്പാണ് എംടിയെ ഏറ്റവുമൊടുവിൽ കണ്ടത്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തിൽ വരുമെന്ന് വിചാരിച്ചില്ല. എന്നെ പോലെയല്ല എംടി. ഞാൻ ചെറിയ മേഖലയിൽ ഒതുങ്ങിക്കൂടിയ ആളാണ്. ഞാൻ ചെറുകഥയിൽ മാത്രമൊതുങ്ങി. അത്ര മാത്രമേ എനിക്ക് കഴിയുകയുള്ളു. എന്നാൽ എംടി അങ്ങനെയല്ല. എംടിയുടെ ലോകം വിശാലമാണ്

സഹോദരതുല്യനാണ് എംടി വാസുദേവൻ നായരെന്ന് ശിൽപ്പി കാനായി കുഞ്ഞിരാമനും അനുസ്മരിച്ചു. കേരളത്തിലെ നവരത്‌നങ്ങളിൽ ഒരാളായിരുന്നു എംടിയെന്നും അദ്ദേഹം പറഞ്ഞു

See also  75 ലക്ഷം രൂപയുമായി ബസ് ഇറങ്ങി, പിന്നാലെ അക്രമി സംഘം പണം കവർന്നു; സംഭവം തൃശ്ശൂരിൽ

Related Articles

Back to top button