Kerala

കാസർകോട് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമണം

കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീ കൊളുത്തി കൊന്നു. ഹിൽഡ ഡിസൂസ എന്ന 60കാരിയാണ് കൊല്ലപ്പെട്ടത്. മകൻ മെൽവിൻ മൊണ്ടേര(38) സംഭവത്തിന് ശേഷം ഒളിവിലാണ്.

അയൽവാസിയായ ലോലിത എന്ന യുവതിയെയും മെൽവിൻ തീ കൊളുത്തിയെങ്കിലും ഇവർ പൊള്ളലോടെ രക്ഷപ്പെട്ടു. ലോലിത ആശുപത്രിയിലാണ്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

അമ്മയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് പറഞ്ഞ് യുവതിയെ ആദ്യം വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നാലെ അമ്മയെയും യുവതിയെയും തീ കൊളുത്തി മെൽവിൻ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു.

The post കാസർകോട് മകൻ അമ്മയെ തീ കൊളുത്തി കൊന്നു; അയൽവാസിയായ യുവതിക്ക് നേരെയും ആക്രമണം appeared first on Metro Journal Online.

See also  കാസർകോട് ഉദുമയിൽ സിപിഎം നേതാവായ പിതാവ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നുവെന്ന് മകളുടെ പരാതി

Related Articles

Back to top button