Kerala

തൃപ്പുണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു

എറണാകുളത്ത് വാഹനാപകടത്തിൽ യുവാവും യുവതിയും മരിച്ചു. തൃപ്പുണിത്തുറ മാത്തൂർ പാലത്തിന് മുകളിൽ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്.

വയനാട് മേപ്പാടി കടൂർ സ്വദേശി നിവേദിത(21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ(21) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

The post തൃപ്പുണിത്തുറയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു appeared first on Metro Journal Online.

See also  നിയമസഭയിൽ ഇന്നും അടിയന്തര പ്രമേയത്തിന് അനുമതി; വിലക്കയറ്റം സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

Related Articles

Back to top button