Kerala

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാൻ: സതീശൻ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരാമർശം എന്ന് വ്യക്തമാക്കണം. ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ പരാമർശം. ആർഎസ്എസ് ബാന്ധവം പുറത്തായതിന്റെ ജാള്യത മറയ്ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു

നിയമസഭയ്ക്ക് അകത്തോ പുറത്തോ ഇതുവരെ പറയാത്ത കാര്യമാണ് ഡൽഹിയിൽ വെച്ച് ദേശീയ മാധ്യമത്തോട് മുഖ്യമന്ത്രി പറഞ്ഞത്. സ്വർണക്കള്ളക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് ഉള്ളതാണെന്ന പരാമർശം ഡൽഹിയിലെ സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാനുള്ളതാണ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് സ്വർണക്കടത്തിലൂടെ പണം ലഭിച്ചെങ്കിൽ അവർക്കെതിരെ എന്ത് നടപടിയെടുത്തെന്ന് മുഖ്യമന്ത്രി പറയണം

മുഖ്യമന്ത്രി പറയുന്നത് ശരിയാണെങ്കിൽ അത് ഗൗരവ സ്വഭാവമുള്ളതാണ്. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മാത്രം ഒതുക്കേണ്ട വിഷയമല്ലിത്. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള ആഭ്യന്തര വകുപ്പിന്റെ പരാജയം മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നതിന് തുല്യമാണെന്നും സതീശൻ പറഞ്ഞു.

The post മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം സംഘ്പരിവാർ ഏമാൻമാരെ സന്തോഷിപ്പിക്കാൻ: സതീശൻ appeared first on Metro Journal Online.

See also  വയനാടും ചേലക്കരയും 30 ശതമാനം കടന്ന് പോളിംഗ്; ബൂത്തുകൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

Related Articles

Back to top button