Kerala

അതൃപ്തിയൊക്കെ ഒഴിവാക്കി; സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ച് കെ മുരളീധരൻ

ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇരു നേതാക്കളും ഇന്ന് ഒരേ വേദി പങ്കിടുകയും ചെയ്തു. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ പരോക്ഷ വിമർശനമുന്നയിച്ച് മുരളീധരൻ രംഗത്തുവന്നിരുന്നു.

വെറുപ്പിന്റെ ഫാക്ടറി വിട്ട് താൻ സ്‌നേഹത്തിന്റെ കടയിലേക്ക് വന്നുവെന്ന സന്ദീപ് വാര്യരുടെ പ്രസ്താവനയിൽ ഇനി അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോൾ വെറുപ്പിന്റെ ഫാക്ടറിയിലേക്ക് തിരികെ പോകരുതെന്ന് മുരളീധരൻ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഇരുവരും ഇന്ന് നേരിൽ കണ്ടതും ഒരു വേദി പങ്കിട്ടതും.

ശ്രീകൃഷ്ണപുരം പഞ്ചായത്ത് മൾട്ടിപർപ്പസ് സൊസൈറ്റിയുടെ പരിപാടിയിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. സന്ദീപിനെ മുരളീധരൻ ഷാൾ അണിയിച്ച് സ്വീകരിച്ചത് അപ്രതീക്ഷിതമായിരുന്നു. ഈ മഞ്ഞുരുകലിനെ കയ്യടികളോടെയാണ് ഒപ്പമുണ്ടായിരുന്ന നേതാക്കളും പ്രവർത്തകരും ഏറ്റെടുത്തത്.

See also  അമ്മയെ ഇനി വനിതകൾ നയിക്കും; ശ്വേത മേനോൻ പ്രസിഡന്റ് കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

Related Articles

Back to top button