National

ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് രണ്ട് കുട്ടികൾക്ക്

ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.

സെമ്പിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒരു കുട്ടി ചികിത്സയിലുള്ളത്. പനി, ജലദോഷം, ചുമ തുടങ്ങി സാധാരണ ന്യുമോണിയയുടെ ലക്ഷണങ്ങളാണ് കുട്ടിയ്ക്കുള്ളതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ഗിണ്ടിയിലെ സ്വകാര്യ പീഡിയാട്രിക് ആശുപത്രിയിലാണ് രണ്ടാമത്തെ കുട്ടി ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

ചൈനയിൽ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന എച്ച്എംപിവി വൈറസ് വകഭേദം തന്നെയാണോ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ചെന്നൈയിലെ രണ്ട് കുട്ടികൾ ഉൾപ്പെടെ നിലവിൽ രാജ്യത്താകെ അഞ്ച് എച്ച്എംപിവി വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

The post ചെന്നൈയിലും എച്ച്എംപിവി വൈറസ് ബാധ; രോഗം സ്ഥിരീകരിച്ചത് രണ്ട് കുട്ടികൾക്ക് appeared first on Metro Journal Online.

See also  പാക് ഡ്രോൺ കണ്ടെത്തിയ സംഭവം; എയർ ഇന്ത്യയും ഇൻഡിഗോയും ആറ് നഗരങ്ങളിലേക്കുള്ള സർവീസ് റദ്ദാക്കി

Related Articles

Back to top button