Kerala
പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു

പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു പരുക്കേറ്റ നഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു. ചുട്ടിപ്പാറ ഗവ. നഴ്‌സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവാണ്(21) മരിച്ചത്. തിരുവനന്തപുരം അയിരൂർപാറ സ്വദേശിയാണ്
വീഴ്ചയിൽ പരുക്കേറ്റ വിദ്യാർഥിനിയെ അധ്യാപകരും സഹപാഠികളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. വീട്ടിൽ അറിയിച്ചപ്പോൾ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു
ഇതിന് പിന്നാലെ ഐസിയു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു. പക്ഷേ ഇവിടെ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
The post പത്തനംതിട്ടയിൽ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു appeared first on Metro Journal Online.