Kerala

മുഖ്യമന്ത്രിക്കും കെ സുരേന്ദ്രനും ഒരേ ശബ്ദം; പിണറായി ഭൂരിപക്ഷ പ്രീണനം നടത്തുന്നുവെന്ന് സതീശൻ

പാണക്കാട് സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുരേന്ദ്രനും മുഖ്യമന്ത്രിക്കും ഒരേ ശബ്ദമാണ്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലായി മാറുമെന്ന് പറയാൻ മുഖ്യമന്ത്രി തയ്യാറാണോയെന്നും സതീശൻ ചോദിച്ചു

ഹിന്ദു പത്രത്തിലെ വിദ്വേഷത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി ഇന്നലെ പാലക്കാട് തങ്ങൾക്കെതിരെ നടത്തിയത്. ഉജ്വലനായ മതേതര നേതാവാണ് പാണക്കാട് തങ്ങൾ. മുനമ്പം വിഷയത്തിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ പോരാടിയ തോവാണ് തങ്ങൾ. എല്ലാവർക്കും വഴികാട്ടിയായ മതേതര നിലപാട് എടുത്ത നേതാവിനെയാണ് മുഖ്യമന്ത്രി അധിക്ഷേപിച്ചത്

തങ്ങളെ വിമർശിക്കാൻ പാടില്ലേയെന്ന് കെ സുരേന്ദ്രൻ ചോദിച്ചത് മുഖ്യമന്ത്രിയുടെ ശബ്ദവും ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ശബ്ദവും ഒന്നാണെന്ന് തെളിയിക്കുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ നിലപാട് കാണിച്ച മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഓന്തിന്റെ സ്വഭാവം കാണിച്ച് ഭൂരിപക്ഷ പ്രീണനം നടത്തുകയാണെന്നും സതീശൻ വിമർശിച്ചു.

See also  വിനോദസഞ്ചാര രംഗത്ത് വേറിട്ട പ്രവര്‍ത്തനങ്ങളുമായി ഒരുകൂട്ടം കര്‍ഷകര്‍

Related Articles

Back to top button