Kerala

ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ യുഡിഎഫും എൽഡിഎഫും പ്രഖ്യാപിച്ച ഹർത്താൽ വയനാട്ടിൽ ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് ഹർത്താൽ. വാഹനങ്ങൾ നിരത്തിലിറക്കാതെയും കടകൾ അടച്ചും ഹർത്താലിനോട് സഹകരിക്കണമെന്ന് ഇരുമുന്നണികളും ആഹ്വാനം ചെയ്തിട്ടുണ്ട്

ഉരുൾപൊട്ടൽ ദുരന്തത്തിലെ വീഴ്ചകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയാണ് യുഡിഎഫിന്റെ ഹർത്താൽ. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നില്ലെന്നത് അടക്കം ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെയാണ് എൽഡിഎഫ് ഹർത്താൽ.

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് യുഡിഎഫ് മാർച്ച് നടത്തും. അതേസമയം കൽപ്പറ്റ നഗരത്തിൽ ഉൾപ്പെടെ വാഹനങ്ങൾ ഓടുന്നുണ്ട്. കെഎസ്ആർടിസി ബസുകളും സർവീസ് നടത്തുന്നുണ്ട്. ലക്കിടിയിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടഞ്ഞു.

The post ഉരുൾപൊട്ടൽ ദുരന്തം: വയനാട്ടിൽ എൽഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു appeared first on Metro Journal Online.

See also  കാട്ടുകള്ളാ രാഘാവാ...നിന്നെ ഇനിയും തടയും; എം കെ രാഘവനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Related Articles

Back to top button