Kerala

വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥി ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥിയെ ബംഗളൂരുവിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാടി തറയിൽ ടിഎം നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിലാണ്(23) മരിച്ചത്. രാജനകുണ്ഡയിലെ അപ്പാർട്ട്‌മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

മത്തിക്കരെ എംഎസ് രാമയ്യ കോളേജിലെ ബിബിഎ വിദ്യാർഥിയാണ്. കൂടെ താമസിച്ചിരുന്നവർ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങിയതിനാൽ ഷാമിൽ ഒറ്റയ്ക്കാണ് മുറിയിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്

പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

See also  വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പോലീസ്

Related Articles

Back to top button