World

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്

അടുത്ത മാസം മുതൽ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചില സോഫ്റ്റ് വെയറുകൾക്ക് കയറ്റുമതി നിയന്ത്രണമേർപ്പെടുത്തും. നവംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. 

കൂടിക്കാഴ്ച റദ്ദാക്കിയിട്ടില്ലെന്നും എന്നാൽ അത് നടക്കുമോ എന്ന് തനിക്കറിയില്ലെന്നും ട്രംപ് പിന്നീട് നിലപാടെടുത്തു. ട്രംപ് ഈ വർഷമാദ്യം ചൈനീസ് ഉത്പന്നങ്ങൾക്ക് താരിഫ് വർധിപ്പിച്ചതോടെ ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നു. 

സ്മാർട്ട് ഫോൺ, കാർ, മറ്റ് പല ഉത്പന്നങ്ങൾ എന്നിവക്ക് ഉപയോഗിക്കുന്ന അപൂർവ ലോഹങ്ങളുടെയും മറ്റ് ചില പ്രധാന വസ്തുക്കളുടെയും ഉത്പാദനത്തിൽ ചൈനക്കാണ് ആധിപത്യം. ഈ വസ്തുക്കളെ ആശ്രയിക്കുന്ന പല യുഎസ് കമ്പനികളും ഇതോടെ വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
 

See also  യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇറാൻ ഈസ്രായേലിൽ നടത്തിയത്; 16 പേർക്ക് പരിക്ക്

Related Articles

Back to top button