Kerala

യുവതി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതി ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കേസെടുത്തത്. 15 ദിവസത്തിനകം മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടിട്ടുണ്ട്

നവംബർ നാലിനാണ് രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമാകുകയും മരിക്കുകയുമായിരുന്നു. കൃത്യമായി രോഗനിർണയം നടത്താതെ ചികിത്സ നൽകിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

ഗില്ലൻബാരി സിൻഡ്രോം എന്ന രോഗമാണ് രജനിക്കുണ്ടായിരുന്നതെന്നും എന്നാൽ മനോരോഗത്തിനാണ് ചികിത്സ നൽകിയതെന്നും ഭർത്താവ് ഗിരീഷ് നൽകിയ പരാതിയിൽ പറയുന്നു. നാല് ദിവസത്തിന് ശേഷം രോഗം കണ്ടുപിടിച്ചപ്പോൾ ന്യൂമോണിയ ബാധിക്കുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തു. പിന്നാലെ മരിക്കുകയുമായിരുന്നു.

The post യുവതി ചികിത്സ ലഭിക്കാതെ മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ appeared first on Metro Journal Online.

See also  ആലപ്പുഴയുടെ മണ്ണിലൂടെ അവസാനമായി വിഎസ് കടന്നുപോകുന്നു; ജനസാഗരത്തിന് നടുവിലൂടെ

Related Articles

Back to top button