Kerala

സമസ്ത കേരളത്തിന്റെ സൂര്യതേജസ് എന്ന് സന്ദീപ് വാര്യർ; ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി ബിജെപിയിൽ നിന്ന് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യർ ജിഫ്രി തങ്ങൾക്ക് കൈമാറി. പാലക്കാട് വോട്ടെടുപ്പ് ദിവസം തന്നെയാണ് കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്

പി സരിന് വോട്ട് തേടിക്കൊണ്ട് സന്ദീപ് വാര്യർക്കെതിരെ സിപിഎം സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിൽ പരസ്യം നൽകിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് സന്ദീപ് വാര്യരുടെ കൂടിക്കാഴ്ച. വിദ്യാഭ്യാസ രംഗത്തും ആത്മീയരംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു.

അത്തരമൊരു സംഘടനക്ക് നേതൃത്വം നൽകുന്ന വലിയ മനുഷ്യനാണ് ജിഫ്രി തങ്ങൾ. ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോഴാണ് സാധിച്ചത്. സമസ്തയുടെ സംഭാവനകൾ കേരളത്തിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹായകരമാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

The post സമസ്ത കേരളത്തിന്റെ സൂര്യതേജസ് എന്ന് സന്ദീപ് വാര്യർ; ജിഫ്രി തങ്ങളുമായി കൂടിക്കാഴ്ച നടത്തി appeared first on Metro Journal Online.

See also  ആലുവ പോലീസ് സ്‌റ്റേഷനിൽ നിന്നും പോക്‌സോ കേസ് പ്രതിയായ 22കാരൻ രക്ഷപ്പെട്ടു

Related Articles

Back to top button