ഐശ്വര്യ ലക്ഷ്മിയെ ലിപ്‌ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; കൊടുത്ത കൈ പിന്നിലോട്ട് വലിച്ച് നടി; വീണ്ടും എയര്‍ അണ്ണന്‍

ഇടക്കിടെ എയറിലേക്ക് കയറി എയറണ്ണനായി മാറാറുള്ള സന്തോഷ് വര്‍ക്കിയെന്ന ആറാട്ടണ്ണന്‍ വീണ്ടും എയറിലേക്ക്. ചെറിയൊരു ഇടവേളക്ക് ശേഷമാണ് സന്തോഷ് വര്‍ക്കി വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
പുതിയ സിനിമയുടെ റിലീസിനെത്തിയ നടി ഐശ്വര്യ ലക്ഷ്മിയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ആറാട്ടണ്ണനെ വീണ്ടും എയറിലാക്കിയിരിക്കുന്നത്. ഐശ്വര്യയുടെ പുതിയ സിനിമയായ ഹലോ മമ്മി റിലീസ് ചെയ്തപ്പോഴാണ് പുതിയ വിവാദം.
ഐശ്വര്യ ലക്ഷ്മിയെ സിനിമയില്‍ ലിപ് ലോക്ക് ചെയ്യാന്‍ താല്‍പര്യമുണ്ട്. നേരത്തെ ഇന്‍സ്റ്റയില്‍ റീലില്‍ പറഞ്ഞിരുന്നു എന്നാണ് സന്തോഷ് വര്‍ക്കി മീഡിയയ്ക്ക് മുന്നിലെത്തി പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. സന്തോഷ് വര്‍ക്കിയെ ട്രോളുകളിലൂടെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. വളരെ രൂക്ഷമായ പ്രതികരണങ്ങളും ട്രോളുകളുമാണ് സന്തോഷ് വര്‍ക്കിയ്ക്ക് നേരിടേണ്ടി വരുന്നത്.
അതേസമയം ഈ വീഡിയോക്കൊപ്പം ഇപ്പോള്‍ മറ്റൊരു വീഡിയോയും വൈറലാകുന്നുണ്ട്. സംസാരിച്ചു കൊണ്ട് നില്‍ക്കുന്ന ഐശ്വര്യയുടെ പിന്നില്‍ സന്തോഷ് വര്‍ക്കി എത്തുകയും താരത്തെ വിളിക്കുകയുമാണ്. ഐശ്വര്യ തിരിഞ്ഞപ്പോള്‍ സ്വയം പരിചയപ്പെടുത്തി കൊണ്ട് ഹസ്തദാനത്തിനായി കൈനീട്ടുകയാണ് സന്തോഷ് വര്‍ക്കി. എന്നാല്‍ ആളെ മനസിലായതും ഐശ്വര്യ ലക്ഷ്മി കൈ പിന്‍വലിച്ച് അവിടെ നിന്നും പോവുകയാണ് വീഡിയോയില്‍.
The post ഐശ്വര്യ ലക്ഷ്മിയെ ലിപ്‌ലോക്ക് ചെയ്യണമെന്ന് ആറാട്ടണ്ണന്‍; കൊടുത്ത കൈ പിന്നിലോട്ട് വലിച്ച് നടി; വീണ്ടും എയര്‍ അണ്ണന്‍ appeared first on Metro Journal Online.