National

തമിഴ്‌നാട്ടിൽ ദുരഭിമാന കൊല; അന്യ ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച യുവതിയെ സഹോദരൻ കൊന്നു കുഴിച്ചുമൂടി

തമിഴ്‌നാട്ടിൽ വീണ്ടും ദുരഭിമാന കൊല. ഇതര ജാതിയിൽപ്പെട്ട യുവാവിനെ പ്രണയിച്ച പെൺകുട്ടിയെ സഹോദരൻ തലയ്ക്കടിച്ചു കൊന്നു. വിദ്യ എന്ന 22കാരിയാണ് കൊല്ലപ്പെട്ടത്.

തിരുപ്പൂർ പല്ലടത്താണ് കൊലപാതകം അരങ്ങേറിയത്. കൊലപാതകത്തിന് ശേഷം വിദ്യയുടെ മൃതദേഹം സഹോദരൻ ആരുമറിയാതെ മറവ് ചെയ്തു. വിദ്യയുടെ കാമുകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തിയതും കൊലപാതകം കണ്ടെത്തിയതും.

മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. വിദ്യയുടെ കുടുംബത്തെ ചോദ്യം ചെയ്‌തോടെ സഹോദരൻ കുറ്റം സമ്മതിക്കുകയായിരുന്നു.

See also  വിമാനങ്ങൾക്ക് പിന്നാലെ ബിഹാർ സമ്പർക്ക് ക്രാന്തി എക്‌സ്പ്രസിന് നേരെയും വ്യാജ ബോംബ് ഭീഷണി

Related Articles

Back to top button