Gulf

ഒമാനില്‍ താമസകെട്ടിടത്തില്‍ തീപിടുത്തം; നാല് പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്

മസ്‌കത്ത്: സീബിലെ വിലായത്തിലുള്ള താമസകെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ നാല് പ്രവാസികള്‍ക്ക് ഗുരുതര പരുക്ക്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായതെന്നും വാര്‍ത്ത കിട്ടിയ ഉടന്‍ രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി(സിഡിഎഎ) അറിയിച്ചു.

ഏഷ്യക്കാരായ നാലു പേര്‍ക്കാണ് അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റിരിക്കുന്നത്. ഇവരെ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. അതിവേഗം തീപിടിക്കാന്‍ ഇടയാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് താമസസ്ഥലം ഒരുക്കിയിരുന്നതെന്നും അപകടത്തിന്റെ ഗാഢത വര്‍ധിപ്പിച്ചതെന്നും സിഡിഎഎ വ്യക്തമാക്കി.

See also  അബുദാബിയിൽ 'ദർബ്' ടോൾ നിരക്കിൽ നാളെ മുതൽ മാറ്റം; സമയവും പ്രതിദിന പരിധിയും മാറുന്നു

Related Articles

Back to top button