Kerala

ചേലക്കരയിൽ പിടിച്ച 3920 വോട്ട് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പിവി അൻവർ

3920 വോട്ട് ചേലക്കരയെ സംബന്ധിച്ച്, കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് പിടിക്കാൻ കഴിഞ്ഞുവെന്നത് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പിവി അൻവർ. ഈ സർക്കാരിന്റെ പല ചെയ്തികളും ബഹുജന സമക്ഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞ രണ്ടര മാസത്തിനിടക്ക് തനിക്ക് സാധിച്ചെന്നും അൻവർ പറഞ്ഞു

ഞങ്ങളുയർത്തിയ ആശയങ്ങളോട്, മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരഞ്ഞ കാര്യങ്ങൾ ശരിവെക്കുന്ന തെരഞ്ഞെടുപ്പ് റിസൾട്ടുകളാണ് മൂന്നിടങ്ങളിലും പ്രതിഫലിച്ചത്. ചേലക്കരയിലെ വോട്ടർമാർക്ക് ഡിഎംകെയുടെ എല്ലാവിധ നന്ദി രേഖപ്പെടുത്തുകയാണെന്നും അൻവർ പറഞ്ഞു

കേരളത്തിലെ രാഷ്ട്രീയം ഇപ്പോ പരിശോധിച്ചാൽ 140 മണ്ഡലങ്ങളിലും ഒറ്റയ്‌ക്കൊറ്റക്ക് മത്സരിച്ചാൽ 3920 വോട്ട് പിടിക്കാൻ പ്രാപ്തിയുള്ള എത്ര പാർട്ടികളുണ്ടെന്ന് വിമർശിക്കുന്നവർ ആലോചിക്കണം. സിപിഎമ്മും കോൺഗ്രസും ബിജെപിയും കഴിഞ്ഞാൽ ഈ വോട്ട് പിടിക്കാൻ ശേഷിയുള്ള എത്ര പാർട്ടികളുണ്ടെന്നും അൻവർ ചോദിച്ചു.

The post ചേലക്കരയിൽ പിടിച്ച 3920 വോട്ട് പിണറായിസത്തിനെതിരായ വോട്ടാണെന്ന് പിവി അൻവർ appeared first on Metro Journal Online.

See also  എംജി സർവകലാശാലയിൽ ഗവേഷക വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറി; അധ്യാപകനെതിരെ പരാതി

Related Articles

Back to top button