Kerala

ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി ഇടപ്പള്ളിയിൽ ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന നടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ. ടോൾ ജംഗ്ഷൻ ഭാഗത്തെ ജിംനേഷ്യത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോ കഞ്ചാവും പിടികൂടി.

കണ്ണൂർ വെള്ളോറ കാരിപ്പിള്ളി കണ്ടക്കിയിൽ വീട്ടിൽ നൗഷാദിനെയാണ് പിടികൂടിയത്. സംഭവത്തിൽ നൗഷാദിന്റെ സഹായി മലപ്പുറം ചെമ്മനക്കടവ് സ്വദേശി വിനോദിനായി അന്വേഷണം തുടരുകയാണ്.

എറണാകുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എംഎസ് ജനീഷും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. ബാംഗ്ലൂർ, ഒഡീഷ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഇടനിലക്കാർ വഴിയാണ് ഇവർ കേരളത്തിലേക്ക് മയക്കുമരുന്ന് കടുത്തുന്നത്.

The post ജിമ്മിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം; എംഡിഎംഎ, കഞ്ചാവ് പിടികൂടി, കണ്ണൂർ സ്വദേശി അറസ്റ്റിൽ appeared first on Metro Journal Online.

See also  കണ്ണൂർ മാലൂരിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്

Related Articles

Back to top button