Kerala

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷകനായത് വിഡി സതീശൻ: മന്ത്രി റിയാസ്

പാലക്കാട് ഉപതെരഞ്ഞെുപ്പിൽ ബിജെപിയുടെ രക്ഷകനായത് വിഡി സതീശനെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന പ്രസ്താവനയാണ് ബിജെപിയെ രണ്ടാം സ്ഥാനത്ത് എത്തിച്ചത്. ബിജെപിക്ക് ഓക്‌സിജൻ നൽകുകയായിരുന്നു പ്രതിപക്ഷ നേതാവ് എന്നും റിയാസ് പറഞ്ഞു

ബിജെപിയുടെ സംസ്ഥാന നേതാക്കൻമാർക്ക് പോലുമില്ലാത്ത ആത്മവിശ്വാസം ബിജെപി പ്രവർത്തകർക്ക് നൽകിയത് പ്രതിപക്ഷ നേതാവാണ്. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ ഞങ്ങൾ അന്നേ പറഞ്ഞു മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്ന്

വോട്ടെണ്ണി കഴിഞ്ഞപ്പോൾ കേവലം ആയിരത്തോളം വോട്ടാണ് ഞങ്ങൾക്ക് ബിജെപിയേക്കാൾ കുറവുണ്ടായിരുന്നത്. ബിജെപിയുമായിട്ടാണ് മത്സരമെന്ന പ്രതിപക്ഷ നേതാവിന്റെ തുടർച്ചയായ നിലപാടാണ് ബിജെപിക്ക് നഷ്ടപ്പെടാൻ സാധ്യതയുള്ള ഒരുപാട് വോട്ട് ബിജെപിക്ക് വരാൻ ഇടയായതെന്നും റിയാസ് പറഞ്ഞു.

The post പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ രക്ഷകനായത് വിഡി സതീശൻ: മന്ത്രി റിയാസ് appeared first on Metro Journal Online.

See also  വിഭജന ഭീതി ദിനാചരണം: ആഹ്വാനം ഗവർണറുടേത്, തള്ളി സർക്കാർ; എതിർക്കുമെന്ന് വിദ്യാർഥി സംഘടനകളും

Related Articles

Back to top button