Kerala

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഉടൻ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി കെവി തോമസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ് പറഞ്ഞു.

സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്ന വിദ്യാർഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു.

കേരളം ഔദാര്യം അല്ല ചോദിക്കുന്നതെന്ന് നേരത്തെ കെവി തോമസ് പറഞ്ഞിരുന്നു. 2000 കോടി വേണം എന്നതാണ് കേരളത്തിന്റെ ആവിശ്യം. വയനാട് മാത്രം അല്ല മറ്റ് വിഷയങ്ങളിൽ തീരുമാനം വേണം. മഹാദുരന്തത്തിൽ സാമ്പത്തികസഹായം തരേണ്ട ബാധ്യത കേന്ദ്രം സർക്കാരിനുണ്ടെന്നും കെവി തോമസ് പറഞ്ഞു.

The post വയനാട് ഉരുൾപൊട്ടൽ ദുരന്തം: ഉടൻ സഹായം ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയതായി കെവി തോമസ് appeared first on Metro Journal Online.

See also  അൻവർ ഡിഎംകെയിലേക്ക്: തമിഴ്നാട് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

Related Articles

Back to top button