Kerala

നവീൻബാബുവിന്റെ മരണം: സിസിടിവി ദൃശ്യങ്ങളും ദിവ്യയുടെ കോൾ രേഖകളും സംരക്ഷിക്കണമെന്ന് കുടുംബത്തിന്റെ ഹർജി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കുടുംബം കോടതിയിൽ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നവീൻബാബുവിന്റെ കുടുംബം ഹർജി നൽകിയത്.

ഹർജിയിൽ ഡിസംബർ 3ന് കോടതി വിധി പറയും. പ്രധാനമായും കണ്ണൂർ കലക്ടറേറ്റിലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ കലക്ടർ, പിപി ദിവ്യ എന്നിവരുടെ കോൾ രേഖകളും സംരക്ഷിക്കണമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

പോലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തൃപ്തിയില്ലെന്നും കുടുംബം അറിയിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ അടക്കമുള്ള ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടേക്കും.

See also  വയനാട് സ്വദേശിയായ ബിരുദ വിദ്യാർഥി ബംഗളൂരുവിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ

Related Articles

Back to top button