Kerala

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂനമർദം വരും മണിക്കൂറിൽ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കും.

ഫെഞ്ചൽ എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം വഴി തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റാണിത്. ഇതിന്റെ സ്വാധീനഫലമായാണ് നിലവിലെ മഴ.

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനുള്ള സാധ്യതയും കണക്കിലെടുത്ത് തെക്കൻ കേരള തീരത്ത് മത്സ്യബന്ധനത്തിന് വെള്ളിയാഴ്ച വരെ വിലക്കേർപ്പെടുത്തി. അതേസമയം തമിഴ്‌നാട്ടിലും ശക്തമായ മഴ തുടരുകയാണ്. ചെന്നൈ അടക്കമുള്ള എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

See also  മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ആര്യാടൻ; വലിയ ആത്മവിശ്വാസമെന്ന് സ്വരാജ്, താൻ ജയിക്കുമെന്ന് അൻവർ

Related Articles

Back to top button