ശബരിമലയിലെ വിവാദ ഫോട്ടോ ഷൂട്ട്; പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം

ശബരിമല പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം. എത്ര ദിവസത്തേക്കാണ് പരിശീലനമെന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ് എ പി ക്യാമ്പിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശബരിമല ജോലിയിൽ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും
വീട്ടിലേക്ക് പോകാനാകാത്ത വിധം തീവ്രപരിശീലനമാകും നൽകുക. തുടർ നടപടികളെ കുറിച്ചും ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ആചാര ലംഘനമാണെന്നും ഇത്തരത്തിൽ ഫോട്ടോ എടുക്കരുതെന്നും അറിയില്ലായിരുന്നു എന്നാണ് പോലീസുകാർ നൽകിയ വിശദീകരണം. എന്നാൽ ഉന്നതാധികാരികൾ ഈ വിശദീകരണം തള്ളിക്കളഞ്ഞു
തിങ്കളാഴ്ച സന്നിധാനത്തെ ഡ്യൂട്ടി ചുമതല ഒഴിഞ്ഞ പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിൽക്കുന്ന ഫോട്ടോ എടുത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വിമർശനമുയരുകയും ചെയ്തു, സംഭവത്തിൽ ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.
The post ശബരിമലയിലെ വിവാദ ഫോട്ടോ ഷൂട്ട്; പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം appeared first on Metro Journal Online.