Kerala

കൊയിലാണ്ടിയിൽ പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കൊയിലാണ്ടിയിൽ നവജാത ശിശുവിന്റെ മൃതദേഹം പുഴയിൽ കണ്ടത്തി. കൊയിലാണ്ടി നെല്യാടി കളത്തിൽ കടവിലാണ് സംഭവം.

പുലർച്ചെ 1.30ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്റെ മൃതദേഹം. വിവരമറിഞ്ഞ് ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി.

പിന്നീട് പുഴയിൽ നിന്ന് കരയ്‌ക്കെടുത്ത മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

See also  മുഖ്യമന്ത്രിയുടെ വിശ്വാസ്യത നഷ്ടമായി; എന്തിന് ഹിന്ദു പത്രത്തെ അവിശ്വസിക്കണമെന്ന് ഗവർണർ

Related Articles

Back to top button