Kerala

വിയ്യൂരിൽ ഗോവിന്ദച്ചാമിയെ പാർപ്പിക്കുക ഏകാന്ത സെല്ലിൽ; മറ്റ് തടവുകാരെ കാണാനോ സംസാരിക്കാനോ സാധിക്കില്ല

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ കൊടും ക്രിമിനൽ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ 125 കൊടും കുറ്റവാളികളാണ് ഇപ്പോഴുള്ളത്.

ഏകാന്ത സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. സെല്ലിൽ ഫാനും കട്ടിലും സിസിടിവി ക്യാമറകളുമുണ്ട്. ഭക്ഷണം സെല്ലിൽ എത്തിച്ച് നൽകും. സെല്ലുകളിൽ ഉള്ളവർക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ആറ് മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിലാണ് വിയ്യൂർ ജയിലിലേത്.

ഇതിന് മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുതി വേലിയുണ്ട്. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവറുകളുണ്ട്. 24 മണിക്കൂറും നിരീക്ഷണത്തിന് ആയുധധാരികളായ ഗാർഡുമാരുമുണ്ട്.

See also  നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന് ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

Related Articles

Back to top button