Kerala

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 560 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 560 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,280 രൂപയായി

ഗ്രാമിന് 70 രൂപ വർധിച്ച് 7160 രൂപയിലെത്തി. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. 18 കാരറ്റ് സ്വർണം ഗ്രാമിന് 5915 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റമുണ്ടായി. ഒരു രൂപ വർധിച്ച് ഗ്രാമിന് 97 രൂപയായി

ഈ മാസം തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണത്തിന് വില. പിന്നീട് നവംബർ 14ന് 55480 രൂപ വരെ കുറഞ്ഞിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണവില വീമ്ടും വർധിക്കുന്നതാണ് കണ്ടുവരുന്നത്.

See also  ജൂലൈ 8ന് സ്വകാര്യ ബസുകളുടെ പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

Related Articles

Back to top button