Kerala

കേസിന് താത്പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്; ഹേമ കമ്മിറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് മാല പാർവതി

ഹേമ കമ്മിറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് നടി മാല പാർവതി. തങ്ങൾക്കുണ്ടായ ദുരനുഭവമാണ് മൊഴിയായി നൽകിയത്. മറ്റുള്ളവർക്കുണ്ടായ കേട്ടറിവുകളും പറഞ്ഞിരുന്നു. കേസിന് താത്പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്. റിപ്പോർട്ടിൽ പേര് പോലും വരരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും മാല പാർവതി പറഞ്ഞു

നടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹേമ കമ്മിറ്റിയോട് സംസാരിച്ചതിന്റെ പേരിൽ പോലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയാണ് നടിയുടെ ഹർജി. സിനിമയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താൻ നിയമനിർമാണമായിരുന്നു ലക്ഷ്യം. മൊഴിയുടെ പേരിൽ കേസെടുക്കുന്നത് ശരിയില്ല

പ്രത്യേക അന്വേഷണ സംഘം ചലചിത്ര പ്രവർത്തകരെ വിളിച്ച് ഹരാസ് ചെയ്യുകയാണ്. കേസിന് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും മാല പാർവതി പറഞ്ഞു

The post കേസിന് താത്പര്യമില്ലെന്ന് അന്നേ പറഞ്ഞതാണ്; ഹേമ കമ്മിറ്റി കാണിച്ചത് വിശ്വാസ വഞ്ചനയെന്ന് മാല പാർവതി appeared first on Metro Journal Online.

See also  നടൻ ശിവന്‍ മൂന്നാര്‍ അന്തരിച്ചു - Metro Journal Online

Related Articles

Back to top button