ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ

അബുദാബി: ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അതിശക്തമായി അപലപിച്ചു യുഎഇ. ഇസ്രായേലിന്റെ സിറിയന്‍ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും 1974 സിറിയയും ഇസ്രായേലും തമ്മിലുണ്ടാക്കിയ അനാക്രമണ സന്ധിയുടെ ലംഘനമാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയുടെ സുരക്ഷയെയും രാജ്യത്തിന്റെ പരമാധികാരത്തെയും ചോദ്യംചെയ്യുന്ന ഇത്തരം ഏകപക്ഷീയമായ ആക്രമണങ്ങള്‍ തങ്ങള്‍ തള്ളിക്കളയുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
മേഖലയുടെ സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കാനും സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കുവാനും ഏകപക്ഷീയമായ ആക്രമണങ്ങള്‍ സഹായിക്കൂ. സിറിയയിലെ പട്ടാള കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ചൊവ്വാഴ്ച ആക്രമണം നടത്തിയത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മേഖലയില്‍ ഡിമിലിട്ടറൈസേഷന്‍ വേണമെന്ന് ആവശ്യപ്പെട്ട തൊട്ടുപിന്നാലെയായിരുന്നു സേനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ രണ്ടുപേര്‍ക്കു ജീവന്‍ നഷ്ടമായിരുന്നു.
The post ഇസ്രായേലിന്റെ സിറിയന്‍ ആക്രമണത്തെ അപലപിച്ച് യുഎഇ appeared first on Metro Journal Online.