അനർഹർ പെൻഷൻ വാങ്ങിയ സംഭവം ഗുരുതരം; നടപടിയുണ്ടാകുമെന്ന് ധനമന്ത്രി

അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം തന്നെയാണ്. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് ഉടൻ വിശദീകരണം തേടണം. നടപടിക്രമങ്ങൾ പാലിക്കണം. തെറ്റായ കാര്യങ്ങൾ ചെയ്തവർക്കെതിരെ നടപടിയുണ്ടാകും.
തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ലെന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു. പേരുകൾ പുറത്തുവിടാത്തതിൽ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിക്കേണ്ട കാര്യമില്ല. ചെറിയ വിഭാഗം തെറ്റ് ചെയ്യുന്നതിന് സംഘടനകൾ മൊത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യം എന്താണെന്നും മന്ത്രി ചോദിച്ചു
സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ ധനവകുപ്പ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കോട്ടയ്ക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിനും ധനമന്ത്രി നിർദേശം നൽകി.
The post അനർഹർ പെൻഷൻ വാങ്ങിയ സംഭവം ഗുരുതരം; നടപടിയുണ്ടാകുമെന്ന് ധനമന്ത്രി appeared first on Metro Journal Online.