Kerala

ക്ഷേമ പെൻഷൻ തട്ടിപ്പ്; തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് പരിശോധന നടത്തും

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ സോഷ്യൽ ഓഡിറ്റിങ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിച്ച് ഗുണഭോക്താക്കളായ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്ന് ശേഖരിച്ച് പരിശോധിക്കാനും പദ്ധതിയുണ്ട്. നേരിട്ട് വീടുകളിൽ എത്തി പെൻഷൻ വിതരണം ചെയ്തതിലാണ് കൂടുതലും ക്രമക്കേടുകൾ നിലവിൽ കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തിൽ ആദ്യം വിശദീകരണം തേടും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് സർക്കാർ നീക്കം. ചിലർ ഒരേസമയം വിധവാപെൻഷനും അവിവാഹിതർക്കുള്ള പെൻഷനും വാങ്ങിയെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. മരിച്ചവരുടെ പേരിൽ ചിലർ ദീർഘകാലം ക്ഷേമപെൻഷൻ വാങ്ങിയിട്ടുണ്ടെന്നും സർക്കാരിന് പരാതി ലഭിച്ചിട്ടുണ്ട്.

അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. പെൻഷൻ വിതരണത്തിനായി വാർഷിക മസ്റ്ററിങ്ങ് നിർബന്ധമാക്കും. ഇതിന് ഫെയ്‌സ് ഓതൻറിക്കേഷൻ സംവിധാനം ഏർപ്പെടുത്തുന്നതിനും വരുമാന സർട്ടിഫിക്കറ്റ്, ആധാർ എന്നിവ നിർബന്ധമാക്കുന്നതിനും ആലോചനയുണ്ട്. ക്ഷേമപെൻഷൻ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ സർക്കാർ ആലോചനയുണ്ട്. ഗുണഭോക്താക്കളുടെ അർഹത കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പിക്കാനാണ് തീരുമാനം.

അനർഹമായി ക്ഷേമപെൻഷൻ വാങ്ങിയ സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തട്ടിപ്പുകാണിച്ചവർക്കെതിരെ വകുപ്പ് തലത്തിൽ അച്ചടക്ക നടപടിയെടുക്കും. കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. അനർഹമായി പെൻഷൻ വാങ്ങുന്ന ജീവനക്കാർ അല്ലാത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

The post ക്ഷേമ പെൻഷൻ തട്ടിപ്പ്; തദ്ദേശ സ്ഥാപനങ്ങളിൽ സോഷ്യൽ ഓഡിറ്റ് പരിശോധന നടത്തും appeared first on Metro Journal Online.

See also  ഡിവൈഎഫ്ഐയുടെ കൊലവിളി മുദ്രാവാക്യം: പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

Related Articles

Back to top button