Kerala

സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി: യുവാവ് അറസ്റ്റിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റ്. വടകര മയ്യന്നൂര്‍ സ്വദേശി പാലോള്ള പറമ്പത്ത് മുഹമ്മദ് നജീറാ(29)ണ് പിടിയിലായത്.

ചെക്യാട് താനക്കോട്ടൂര്‍ സ്വദേശിനിയുടെ അഞ്ചുപവന്‍ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കുറ്റ്യാടി ചെറിയ കുമ്പളം സ്വദേശിനിയെ കബളിപ്പിച്ച് പ്രതി 15 പവന്‍ തട്ടിയെടുത്തെന്ന പരാതിയും നിലവിലുണ്ട്.

പഴയ ആഭരണങ്ങള്‍ക്ക് പകരം പുതിയത് നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് പ്രതി താനക്കോട്ടൂരിലെ യുവതിയെ കബളിപ്പിച്ചത്. മൂന്നുലക്ഷത്തിലേറെ വില വരുന്ന സ്വര്‍ണാഭരണവുമായാണ് യുവാവ് മുങ്ങിയത്. ജ്വല്ലറി ഉടമയെന്ന് പരിചയപ്പെടുത്തി വിലകൂടിയതും അപൂര്‍വവുമായ ആഭരണങ്ങളുടെ ശേഖരം ഉണ്ടെന്നും പഴയ ആഭരണങ്ങള്‍ക്ക് പകരം ഇവ നല്‍കാമെന്നുമായിരുന്നു ഇന്‍സ്റ്റഗ്രാം വഴി യുവതികളെ വിശ്വസിപ്പിച്ചത്.

The post സ്ത്രീകളെ കബളിപ്പിച്ച് 20 പവന്‍ സ്വര്‍ണാഭരണം തട്ടി: യുവാവ് അറസ്റ്റിൽ appeared first on Metro Journal Online.

See also  മുണ്ടക്കൈ – ചൂരൽമല പുനരധിവാസം; പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്

Related Articles

Back to top button