Kerala

ഹരിപ്പാട് ഭിന്നശേഷിക്കാരനായ ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് മാമൂട് ജംഗ്ഷനിൽ ലോട്ടറി കച്ചവടം നടത്തിവന്ന മുതുകുളം തെക്ക് കാങ്കാലിൽ വീട്ടിൽ ബി വേണുകുമാറിനെയാണ്(53) വീടിന് സമീപത്തുള്ള ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഭിന്നശേഷിക്കാരനായ വേണുകുമാർ ഉപയോഗിച്ചിരുന്ന വടിയും വസ്ത്രങ്ങളും കിണറിന് സമീപത്ത് നിന്ന് കണ്ടിരുന്നു. ഇതേ തുടർന്ന് പ്രദേശവാസികൾ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു

കായംകുളത്ത് നിന്ന് ഫയർ ഫോഴ്‌സ് വന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടത്. അസുഖത്തെ തുടർന്നുള്ള മനോവിഷമത്താൽ ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ഭാര്യ ശോഭ. മക്കൾ സാന്ദ്ര, ശ്രുതി, മരുമകൻ നന്ദു.

The post ഹരിപ്പാട് ഭിന്നശേഷിക്കാരനായ ലോട്ടറി തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Metro Journal Online.

See also  വയനാട് ദുരിതബാധിതരെ സഹായിക്കാൻ നടത്തിയ ബിരിയാണി ചലഞ്ചിൽ നിന്ന് പണം തട്ടി; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

Related Articles

Back to top button